03:24pm 08 September 2026
NEWS
സൺ‌ഡേസ്‌കൂൾ ചെങ്ങന്നൂർ ഡിസ്ട്രിക്ട് അദ്ധ്യാപക സമ്മേളനം
13/10/2025  07:43 PM IST
nila
സൺ‌ഡേസ്‌കൂൾ ചെങ്ങന്നൂർ ഡിസ്ട്രിക്ട് അദ്ധ്യാപക സമ്മേളനം


ചെങ്ങന്നൂർ: അഖില മലങ്കര സൺ‌ഡേസ്‌കൂൾ ചെങ്ങന്നൂർ ഡിസ്ട്രിക്ട് അദ്ധ്യാപക വാർഷിക സമ്മേളനം ബഥേൽ മാർ ഗ്രീഗോറിയോസ് അരമനപ്പള്ളിയുടെ നേതൃത്വത്തിൽ നടത്തി.
ഡിസ്ട്രിക്ട് പ്രസിഡൻ്റ് ഫാ.കോരുത് ചെറിയാൻ അധ്യക്ഷത വഹിച്ച യോഗം 
ഭദ്രാസന സെക്രട്ടറി ഫാ. പി. കെ. കോശി ഉദ്ഘാടനം ചെയ്തു. ഭൗതികസാഹചര്യങ്ങൾ വർദ്ധിക്കുമ്പോഴും ദൈവവിഷയമായി സമ്പന്നമാകേണ്ടതിന്റെ അവശ്യകതയും ക്രിസ്തു കേന്ദ്രീകൃതമായ സൺ‌ഡേസ്കൂൾ വിദ്യാഭ്യാസം വഴി കുട്ടികളെ ഉത്തമരാക്കി തീർക്കണമെന്നും അദ്ദേഹം പറഞ്ഞു. മട്ടാഞ്ചേരി കൂനൻ കുരിശ്  തീർത്ഥാടന കേന്ദ്രം മാനേജർ 
റവ. ബന്യാമീൻ തോമസ് റമ്പാൻ മുഖ്യപ്രഭാഷണം നടത്തി.
ഇടവക വികാരി  ഫാ. ജോസഫ് കുര്യക്കോസ്, ഭദ്രാസന വൈസ് പ്രസിഡൻ്റ് ഫാ.ടിജു ഏബ്രഹാം, മുൻ ഭദ്രാസന വൈസ് പ്രസിഡൻ്റ് ഫാ.വിമൽ മാമ്മൻ ചെറിയാൻ, ഭദ്രാസന കൗൺസിലംഗം ഫാ.മത്തായി സഖറിയ, മുൻ ഡിസ്ട്രിക്ട് പ്രസിഡൻ്റ് ഫാ. ജേക്കബ് ചെറിയാൻ, ബാലസമാജം കേന്ദ്ര ജനറൽ സെക്രട്ടറി ഫാ. റിനോ കെ. മാത്യു, സൺ‌ഡേസ്കൂൾ ഭദ്രാസന ഡയറക്ടർ സജി പട്ടരുമഠം, സെക്രട്ടറി കെ. വി. വർഗീസ്, മുൻ ഡയറക്ടർ ഡോ. ജേക്കബ്  ഉമ്മൻ, ചെങ്ങന്നൂർ ഡിസ്ട്രിക്ട് ഇൻസ്‌പെക്ടർ ജിജി പണിക്കർ കെ, സെക്രട്ടറി  സുനിമോൾ ഡി, അബിയ സൂസൻ റോയി, ഇവ സൂസൻ ഏബ്രഹാം, സൺ‌ഡേസ്കൂൾ ഇൻസ്‌പെക്ടർമാരായ ജോർജ് വർഗീസ്, റെയ്ച്ചൽ രാജൻ, വി. ബി. വിജു, സെക്രട്ടറിമാരായ.സുനിൽ സി വർഗീസ്,  തോമസ് ശമുവേൽ,  ബിൻസി ജേക്കബ്, മുൻ ഇൻസ്‌പെക്ടർ ഡോ. മനോജ്‌ ചാക്കോ, മുൻ സെക്രട്ടറി ശ്രീ.രാജു കോശി ജോൺ, സന്തോഷ് ടി കോശി എന്നിവർ പ്രസംഗിച്ചു. സഹപാഠ്യ മത്സരങ്ങളിലും വാർഷിക പരീക്ഷകളിലും ഡിസ്ട്രിക്ട്, ഭദ്രാസന, സോണൽ തലത്തിൽ മികവ് പുലർത്തിയ സൺ‌ഡേസ്കൂൾ വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു. ടി എം തോമസ് , രാജു കോശി ജോൺ എന്നിവർ അനുശോചന പ്രമേയം അവതരിപ്പിച്ചു. വിവിധ ഇടവകകളിൽ നിന്നായി നിന്നായി ഇരുന്നൂറോളം സൺ‌ഡേസ്കൂൾ പ്രവർത്തകർ സമ്മേളനത്തിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.